കട്ടപ്പന: ഭാര്യ അസുഖബാധിത ആയതിനെത്തുടർന്ന് അടുക്കളയിൽ പാചകത്തിന് കയറിയ യുവാവ് പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് മരിച്ചു. പൂവേഴ്സ് മൗണ്ട് ഊര്യകുന്നത്ത് ഷിബുവാണ് (39) മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴോടെയാണ് അപകടം. ഭാര്യ ജിൻസി ശാരീരിക അസ്വസ്ഥതകളിൽ കഴിയുന്നതിനാൽ കുറച്ചുദിവസമായി വീട്ടിലെ അടുക്കളജോലികൾ ഷിബുവാണ് ചെയ്തിരുന്നത്. ഞായറാഴ്ച രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് പ്രഷർ കുക്കർ പൊട്ടിത്തെറിച്ചത്. വലിയ ശബ്ദം കേട്ട് ഭാര്യയും പിതാവും അടുക്കളയിൽ ഓടിയെത്തുമ്പോൾ ഷിബു തലക്ക് പരിക്കേറ്റ് അബോധാവസ്ഥയിൽ ആയിരുന്നു. കുക്കറിന്‍റെ അടപ്പ് ഷിബുവിന്‍റെ തലക്ക് ശക്തിയായി ഇടിച്ചിരുന്നു. ഉടൻ നാട്ടുകാരുടെ സഹായത്തോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രക്തം കട്ടപിടിച്ച സാഹചര്യത്തിൽ തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും മരിച്ചു. കട്ടപ്പന പൊലീസ് നടപടി സ്വീകരിച്ചു. മക്കൾ: അന്ന, ഹെലൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.