പറവൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി വി.ഡി. സതീശൻ

വി.​ഐ.​പി മ​ണ്ഡ​ല​ത്തി​ൽ അ​ത്​​ഭു​തം പ്ര​തീ​ക്ഷി​ക്ക​ണോ?

പ​റ​വൂ​ർ: രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി വോ​ട്ടി​ങ് യ​ന്ത്രം പ​രീ​ക്ഷി​ച്ച, പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളു​ടെ ഈ​റ്റി​ല്ല​മാ​യ, ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ടി​വേ​രു​ള്ള, പാ​ലി​യം സ​മ​ര സ്മ​ര​ണ​ക​ൾ ഇ​ര​മ്പു​ന്ന പ​റ​വൂ​ർ വീ​ണ്ടു​മൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് അ​ങ്ക​ത്തി​ന് ത​യാ​റെ​ടു​ത്തു. യു.​ഡി.​എ​ഫ്, എ​ൽ.​ഡി.​എ​ഫ് മു​ന്ന​ണി​ക​ളെ മാ​റി മാ​റി സ്വീ​ക​രി​ച്ചി​രു​ന്ന, പ​ഴ​യ തി​രു​വി​താം​കു​റി​ന്റെ വ​ട​ക്കേ അ​റ്റ​ത്തെ പ​ട്ട​ണ​മാ​യ പ​റ​വൂ​ർ ക​ഴി​ഞ്ഞ ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി യു.​ഡി.​എ​ഫി​നോ​ടൊ​പ്പ​മാ​ണ്.

 എൽ.ഡി.എഫ് സ്ഥാനാർഥി ഇ.ടി. ടൈസൺ മാസ്റ്റർ,

പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ (യു.​ഡി.​എ​ഫ്), ഇ.​ടി. ടൈ​സ​ൺ (എ​ൽ.​ഡി.​എ​ഫ്), വ​ത്സ​ല പ്ര​സ​ന്ന​കു​മാ​ർ (എ​ൻ.​ഡി.​എ) എ​ന്നി​വ​രാ​ണ് ഇ​ക്കു​റി പ​ട​ക്ക​ള​ത്തി​ൽ. വി.​ഡി. സ​തീ​ശ​ൻ തു​ട​ർ​ച്ച​യാ​യി ആ​റാം ത​വ​ണ​യും വി​ജ​യം ഉ​റ​പ്പി​ച്ച​താ​യാ​ണ്​ യു.​ഡി.​എ​ഫ്​ അ​വ​കാ​ശ​വാ​ദം. ര​ണ്ട് ത​വ​ണ​യാ​യി തൃ​ശൂ​രി​ലെ ക​യ്പ​മം​ഗ​ലം മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ടൈ​സ​ണ്​ മൂ​ന്നാം അ​ങ്ക​മാ​ണി​ത്. വ​ത്സ​ല പ്ര​സ​ന്ന​കു​മാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന്നി​ക്കാ​രി​യാ​ണ്.

പ​റ​വൂ​ർ ന​ഗ​ര​സ​ഭ​യും വ​രാ​പ്പു​ഴ, കോ​ട്ടു​വ​ള്ളി, ഏ​ഴി​ക്ക​ര, ചി​റ്റാ​റ്റു​ക​ര, വ​ട​ക്കേ​ക്ക​ര, ചേ​ന്ദ​മം​ഗ​ലം, പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ​റ​വൂ​ർ മ​ണ്ഡ​ലം. ന​ഗ​ര​സ​ഭ​യും ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളും യു.​ഡി.​എ​ഫ് ഭ​ര​ണ​ത്തി​ലാ​ണ്. വ​ട​ക്കേ​ക്ക​ര മാ​ത്ര​മാ​ണ് എ​ൽ.​ഡി.​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ത്. നാ​ല് പ​ഞ്ചാ​യ​ത്തു​ക​ൾ ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. മൂ​ന്ന് പ​തി​റ്റാ​ണ്ടി​ന് ശേ​ഷം പ​റ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​വും കൈ​പ്പി​ടി​യി​ലാ​ക്കി. ഇ​തൊ​ക്കെ ത​ന്നെ​യാ​ണ് യു.​ഡി.​എ​ഫ് ഇ​ത്ത​വ​ണ കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സം പു​ല​ർ​ത്താ​ൻ കാ​ര​ണ​വും. ഇ​ക്കു​റി എ​ൽ.​ഡി.​എ​ഫി​ന് ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​ണ്. വി.​ഡി. സ​തീ​ശ​നെ​തി​രെ മു​മ്പ്​ പി. ​രാ​ജു, കെ.​എം. ദി​ന​ക​ര​ൻ, പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, ശാ​ര​ദ മോ​ഹ​ൻ, എം.​ടി. നി​ക്സ​ൺ എ​ന്നി​വ​രെ എ​ൽ.​ഡി.​എ​ഫ് മ​ത്സ​ര രം​ഗ​ത്ത് ഇ​റ​ക്കി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

 എൻ.ഡി.എ സ്ഥാനാർഥി വത്സല പ്രസന്നകുമാർ  പ്രചാരണത്തിൽ

സ​തീ​ശ​ന്റെ ഭൂ​രി​പ​ക്ഷം ഓ​രോ ത​വ​ണ​യും കൂ​ടി 21,000ത്തി​ൽ എ​ത്തി നി​ൽ​ക്കു​ന്നു. തു​ട​ർ​ച്ച​യാ​യി തോ​ൽ​ക്കു​ന്ന പ​റ​വൂ​ർ സീ​റ്റ് ഏ​റ്റെ​ടു​ക്കാ​ൻ സി.​പി.​എം പ​ല ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും സി.​പി.​ഐ വ​ഴ​ങ്ങി​യി​ല്ല. ഇ​ത്ത​വ​ണ​യും സി.​പി.​എം വ​ലി​യ സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നു. സി.​പി.​ഐ​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന പ​ട​ല പി​ണ​ക്ക​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ ബാ​ധി​ക്കു​ന്ന​താ​യാ​ണ്​ സി.​പി.​എം വി​ല​യി​രു​ത്ത​ൽ. സീ​റ്റ് ഏ​റ്റെ​ടു​ത്ത്​ സ​ർ​വ സ​മ്മ​ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ മ​ത്സ​രി​പ്പി​ച്ചാ​ൽ വി​ജ​യി​ക്കാ​നാ​കു​​മെ​ന്നാ​ണ് സി.​പി.​എം വി​ശ്വാ​സം. എ​ൻ.​ഡി.​എ ഘ​ട​ക​ക​ക്ഷി​യാ​യ ബി.​ഡി.​ജെ.​എ​സാ​ണ് പ​റ​വൂ​രി​ൽ മ​ത്സ​രി​ച്ചു​വ​ന്നി​രു​ന്ന​ത്. ഇ​ത്ത​വ​ണ ബി.​ജെ.​പി സീ​റ്റ് ഏ​റ്റെ​ടു​ത്ത് കോ​ൺ​ഗ്ര​സി​ൽ നി​ന്നെ​ത്തി​യ വ​ത്സ​ല പ്ര​സ​ന്ന​കു​മാ​റി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ക​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത വി​ക​സ​നം, ചാ​ത്ത​നാ​ട് പാ​ലം, ഗ​വ. കോ​ള​ജ്, താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ക​സ​നം, പ​റ​വൂ​രി​ൽ സ്റ്റേ​ഡി​യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​യ​ർ​ന്നു​വ​ന്ന​ത്. ഇ​വ​യി​ൽ പ​ല​തും അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും ന​ല്ല റോ​ഡു​ക​ൾ പ​റ​വൂ​രി​ലാ​ണെ​ന്നാ​ണ് യു.​ഡി.​എ​ഫ്​ അ​വ​കാ​ശ​വാ​ദം. എ​ന്നാ​ൽ, എം.​എ​ൽ.​എ​യു​ടെ പ​രാ​ജ​യ​വും സ​ർ​ക്കാ​രി​ന്‍റെ ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തെ ഭ​ര​ണ നേ​ട്ട​ങ്ങ​ളും എ​ൽ.​ഡി.​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വി.​ഡി. സ​തീ​ശ​ൻ (യു.​ഡി.​എ​ഫ്)

2001 മു​ത​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ച്​ ത​വ​ണ പ​റ​വൂ​രി​ൽ​നി​ന്ന്​ വി​ജ​യി​ച്ചു. കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​നാ​യി രാ​ഷ്ട്രീ​യ പ്ര​വ​ർ​ത​ത്ത​ന​മാ​രം​ഭി​ച്ച സ​തീ​ശ​ൻ എം.​ജി യൂ​നി​വേ​ഴ്‌​സി​റ്റി ചെ​യ​ർ​മാ​ൻ, എ​ൻ.​എ​സ്‌.​യു ദേ​ശീ​യ സെ​ക്ര​ട്ട​റി, ഡി.​സി.​സി സെ​ക്ര​ട്ട​റി, കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ്, എ.​ഐ.​സി.​സി സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. 2011 മു​ത​ൽ 2016 വ​രെ നി​യ​മ​സ​ഭ എ​സ്‌​റ്റി​മേ​റ്റ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും 2016 മു​ത​ൽ 2021 വ​രെ പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യി​രു​ന്നു. മു​ഴു​വ​ൻ സ​മ​യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നാ​കു​ന്ന​തി​ന് മു​മ്പ് ഹൈ​കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്നു. നെ​ട്ടൂ​ർ വ​ട​ശേ​രി​ൽ പ​രേ​ത​രാ​യ കെ. ​ദാ​മോ​ദ​ര മേ​നോ​ന്റെ​യും വി​ലാ​സി​നി അ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ല​ക്ഷ്‌​മി​പ്രി​യ. മ​ക​ൾ: ഉ​ണ്ണി​മാ​യ.

ഇ.​ടി. ടൈ​സ​ൺ (എ​ൽ.​ഡി.​എ​ഫ്)

കൈ​പ്പ​മം​ഗ​ലം സ്വ​ദേ​ശി തോ​മ​സി​ന്റെ​യും ഗോ​തു​രു​ത്ത് സ്വ​ദേ​ശി​നി അ​ന​സ്ത​സ്യ​യു​ടേ​യും മ​ക​ൻ. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പൊ​തു​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ചെ​റു​പ്പം മു​ത​ൽ സ​ജീ​വം. വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം അ​ധ്യാ​പ​ക​നാ​യി. കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സാ​ക്ഷ​ര​ത പ്ര​സ്ഥാ​ന​ത്തി​ന്റെ അ​മ​ര​ക്കാ​ര​ൻ. ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് കൊ​ടു​ങ്ങ​ല്ലൂ​ർ മേ​ഖ​ല പ്ര​സി​ഡ​ന്റ്, എ​ട​വി​ല​ങ്ങ് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ, എ​റി​യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം, തൃ​ശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം, സി.​പി.​ഐ എ​ട​വി​ല​ങ്ങ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി, കൊ​ടു​ങ്ങ​ല്ലൂ​ർ മ​ണ്ഡ​ലം ജോ​യ​ന്റ് സെ​ക്ര​ട്ട​റി, കൈ​പ്പ​മം​ഗ​ലം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഭാ​ര്യ: സു​നി​ത ജോ​സ്. മ​ക്ക​ൾ അ​ജി​ൻ തോ​മ​സ്, ആ​ഷി​ൻ ടൈ​സ​ൺ.

വ​ത്സ​ല പ്ര​സ​ന്ന​കു​മാ​ർ (എ​ൻ.​ഡി.​എ)

കോ​ൺ​ഗ്ര​സി​ലൂ​ടെ പൊ​തു​രം​ഗ​ത്ത്. ര​ണ്ട്​ ത​വ​ണ പ​റ​വൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ. മ​ഹി​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. 13 വ​ർ​ഷം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ. അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ഭ​ർ​ത്താ​വ്: ഡോ. ​എ​ൻ. പ്ര​സ​ന്ന കു​മാ​ർ. മ​ക്ക​ൾ: ഡോ. ​ശ്രീ​ജ പി. ​കു​മാ​ർ, ജി​തി​ൻ പി. ​കു​മാ​ർ.

Tags:    
News Summary - Expect a surprise in the VIP area?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.