ചൂർണിക്കര: ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ സമഗ്രശിക്ഷ കേരള, ആലുവ ബി.ആർ.സി എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ച ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള സ്പെഷൽ കെയർ സെന്റർ ഉദ്ഘാടനം ചെയ്തു. കൊടികുത്തുമലയിൽ ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ്. മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ചു. ബി.ആർ.സി അധ്യാപിക കെ.എസ്. സോണിയ പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ റൂബി ജിജി, ഷീല ജോസ്, ബ്ലോക്ക് അംഗം സതി ഗോപി, അംഗങ്ങളായ പി.എസ്. യൂസുഫ്, രമണൻ ചേലാക്കുന്ന്, ലൈല അബ്ദുൽ ഖാദർ, എസ്.പി.ഡബ്ല്യു ഹൈസ്കൂൾ പ്രധാനാധ്യാപിക ഒ.ബി. ലീന, ബി.ആർ.സി അധ്യാപകരായ ഷമീന ബീഗം, ബിന്ദു, ബഡ്സ് സ്കൂൾ പ്രധാനാധ്യാപിക സിനി എന്നിവർ സംസാരിച്ചു. ബി.ആർ.സി ട്രെയിനർ കെ.എൽ. ജ്യോതി സ്വാഗതവും വാർഡ് അംഗം സി.പി. നൗഷാദ് നന്ദിയും പറഞ്ഞു. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയാണ് സ്പെഷൽ കെയർ സെന്റർ പ്രവർത്തിക്കുന്നത്. ബി.ആർ.സിയിലെ സ്പെഷൽ എജുക്കേറ്ററുടെ സേവനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയാണ് പ്രവർത്തന സമയം. കുട്ടികളുടെ ആവശ്യകത മനസ്സിലാക്കി സ്പീച്ച് തെറപ്പി, ഫിസിയോ തെറപ്പി, ഒക്യുപേഷൻ തെറപ്പി തുടങ്ങിയ സേവനങ്ങളും വരുംകാലങ്ങളിൽ ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.