വെൽഫെയർ പാർട്ടി യുദ്ധവിരുദ്ധ സംഗമം നടത്തി 

ആലുവ: റഷ്യ യുക്രെയ്​നുനേരെ നടത്തുന്ന ഏകപക്ഷീയ യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കണമെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള സമ്മർദം ഇന്ത്യയുടെ ഭാഗത്തുനിന്ന്​ ഐക്യരാഷ്ട്രസഭയിൽ തുടർച്ചയായി ഉയരണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം പ്രേമ ജി. പിഷാരടി ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുദ്ധവിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം വൈസ് പ്രസിഡന്‍റ്​ കരീം കല്ലുങ്കൽ അധ്യക്ഷത വഹിച്ചു. കോറ പ്രസിഡന്‍റ്​ ഹംസകോയ, പത്രപ്രവർത്തകൻ യാസർ അഹമ്മദ്, പൗരാവകാശ സംരക്ഷണ സമിതി സെക്രട്ടറി സാബു പരിയാരത്ത് എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി കരീം നൊച്ചിമ സ്വാഗതവും മണ്ഡലം സെക്രട്ടറി ഫാത്തിമ അബ്ബാസ് നന്ദിയും പറഞ്ഞു. റഷീദ തായിക്കാട്ടുകര, അസ്ഹർ ചൂർണിക്കര, അൻസാർ, സി.ഐ. ഹസൻ, അനസ് ചാലക്കൽ, റഷീദ് പുറയാർ, ന്യൂമാൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.