പറവൂർ: ഭക്ഷണം വാങ്ങാനെന്ന വ്യാജേന ഹോട്ടലിൽ എത്തിയയാൾ കടയിലെ ജീവനക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് നമ്പൂരിയച്ചൻ ആലിന് സമീപം കെ.ആർ. വിജയൻ ഷോപ്പിങ് കോംപ്ലക്സിലുള്ള സിൽവേഴ്സ് ഹോട്ടലിലാണ് സംഭവം. ഹോട്ടലിലെത്തിയ മോഷ്ടാവ് മാനേജറായിരുന്ന സ്ത്രീയോട് ഉച്ചഭക്ഷണം പാഴ്സൽ ആവശ്യപ്പെട്ടു. ഭക്ഷണത്തിന്റെ തുകയായ 380 രൂപയും ഇയാൾ നൽകി. മൊബൈൽ ഫോൺ കാഷ് കൗണ്ടറിൽവെച്ചശേഷം ഭക്ഷണം എടുക്കാൻ അകത്തേക്കുപോയി. തിരികെ വന്നപ്പോൾ ഇയാൾ അവിടെയുണ്ടായില്ല. പുറത്തെങ്ങാനും പോയെന്നുകരുതി അൽപസമയം കാത്തു. അപ്പോഴാണ് മൊബൈൽ ഫോൺ കാണാതായത് ശ്രദ്ധയിൽപെട്ടത്. മറ്റൊരു ജീവനക്കാരന്‍റെ ഫോണിൽനിന്ന് നമ്പറിലേക്ക് വിളിച്ചപ്പോൾ, ഫോണിന്‍റെ പാറ്റേൺ ലോക്ക് തുറക്കുന്ന കോഡ് പറയാൻ ആവശ്യപ്പെട്ടു. പിന്നീട് വിളിച്ചപ്പോൾ ഫോൺ സ്വിച്ഓഫ് ചെയ്തനിലയിലായിരുന്നു. പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.