കൊച്ചി: ആലപ്പുഴ സ്വദേശിനിയായ നഴ്‌സിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ യുവാവ് പിടിയില്‍. തിരുവനന്തപുരം വലിയതുറ ശാന്തിഭവന്‍ വീട്ടില്‍ ശ്രീജിത്താണ് (33) എറണാകുളം സൗത്ത് പൊലീസിന്റെ പിടിയിലായത്. നഴ്‌സും യുവാവും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതിനിടെ ഇവര്‍ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് യുവാവ് കണ്ടെത്തി. ഇതിന്റെ വൈരാഗ്യത്തില്‍ താനുമായുള്ള സുഹൃദ്ബന്ധം പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ആദ്യം 40,000 രൂപ കൈക്കലാക്കി. വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെ ഇവര്‍ പൊലീസില്‍ പരാതി നല്‍കി. വൈറ്റിലയിലെ ഹോസ്റ്റലില്‍നിന്നാണ് ശ്രീജിത്തിനെ പിടികൂടിയത്. ഭര്‍ത്താവിനെയും തന്നെയും ഇല്ലാതാക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായാണ് പരാതിയില്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.