വനിതപദവി പഠന സർവേ ആരംഭിച്ചു

പല്ലാരിമംഗലം: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് നടത്തുന്ന വനിതപദവി പഠന സർവേക്ക് പല്ലാരിമംഗലം പഞ്ചായത്തിൽ തുടക്കമായി. ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ് സി.ഡി.എസ് അക്കൗണ്ടന്‍റ്​ രജിത സന്തോഷിന് ഫോം കൈമാറി നിർവഹിച്ചു. ചടങ്ങിൽ അസിസ്റ്റന്‍റ്​ സെക്രട്ടറി വി.ആർ. മനോജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.എം. അബ്​ദുൽകരീം, സീനത്ത് മൈതീൻ, വാർഡ് അംഗങ്ങളായ അബൂബക്കർ മാങ്കുളം, നസിയ ഷമീർ, എ.എ. രമണൻ, കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം പി.എൻ. സജി, കോതമംഗലം ഏരിയ സെക്രട്ടറി കെ.വി. സുധീർ, ഏരിയ പ്രസിഡന്‍റ്​ പി.വി. ആശ, ഏരിയ വനിത കൺവീനർ കെ.ആർ. ദീപ എന്നിവർ സംസാരിച്ചു. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി നടക്കുന്ന സർവേ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ, ആശ വർക്കർമാർ ഉൾപ്പെടെ അഞ്ച് മേഖലകളിലാണ് നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.