മൂവാറ്റുപുഴ: വൈദ്യുതി കുടിശ്ശിക അടക്കാത്തതിനെത്തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ നഗരസഭക്ക് കീഴിലെ കുന്നപ്പിള്ളി മലിനജല വിതരണ പദ്ധതിയുടെ ഫ്യൂസ് ഊരി. കുടിശ്ശിക അടച്ചുതീർക്കാത്തതിനെത്തുടർന്നാണ് ജലവിതരണ പദ്ധതിയുടെ വൈദ്യുതി വിച്ഛേദിച്ചത്. കടുത്ത ശുദ്ധജലക്ഷാമം നേരിടുന്ന നഗരസഭ 12ാം വാർഡിലെ കുന്നപ്പിള്ളി മലപ്രദേശത്ത് നിരവധി കുടുംബങ്ങൾ ആശ്രയിച്ചിരുന്ന പദ്ധതിയുടെ പ്രവർത്തനമാണ് ഇതോടെ നിലച്ചത്. 60,000 രൂപയോളം വൈദ്യുതി കുടിശ്ശിക ഉണ്ടായിരുന്നെങ്കിലും ജനങ്ങളിൽനിന്ന് പിരിച്ചെടുത്ത് സമീപകാലത്ത് 30,000 രൂപ അടച്ചിരുന്നു. ബാക്കി തുക അടക്കാൻ കഴിയാതിരുന്നതിനെത്തുടർന്നാണ് നടപടി. ജനങ്ങളിൽനിന്ന് നിശ്ചിത തുക വീതം പിരിച്ചെടുത്ത് ജനകീയ സമിതിയാണ് ജലവിതരണ പദ്ധതി നടത്തിയിരുന്നത്. വലിയ ജലസംഭരണി നിർമിച്ച് മോട്ടോർ സ്ഥാപിച്ച് ജലം വിതരണം ചെയ്യുന്നതാണ് പദ്ധതി. കുടിശ്ശിക അടച്ചുതീർത്ത് ജലവിതരണ പദ്ധതിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.