കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

പെരുമ്പാവൂര്‍: നാലര കിലോയില്‍ അധികം കഞ്ചാവുമായി അന്തര്‍ സംസ്ഥാനക്കാരന്‍ പിടിയിലായി. ഒഡിഷ സ്വദേശി റാണേശ്വര്‍ നായികാണ് (29) എക്‌സൈസിന്റെ പിടിയിലായത്​. ഇയാളില്‍നിന്ന് 4.60 കിലോ കഞ്ചാവ് പിടിച്ചെടുത്തു. മറ്റൊരാള്‍ക്ക് കഞ്ചാവ് കൊടുക്കാന്‍ ഒക്കല്‍ പഞ്ചായത്തിലെ ചേലാമറ്റം ഭാഗത്ത് നില്‍ക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. മഹേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. റെജി, പ്രിവന്റിവ് ഓഫിസര്‍ കെ.എ. പോള്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.എല്‍. ഗോപാലകൃഷ്ണന്‍, പി.ജെ. പത്മഗിരീശന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.