പെരുമ്പാവൂര്‍: യുക്രെയ്നിലെ യുദ്ധഭൂമിയില്‍നിന്ന് പുല്ലുവഴി സ്വദേശിയായ വിദ്യാര്‍ഥി അനുഗ്രഹ് വര്‍ഗീസ് മടങ്ങിയെത്തി. യുക്രെയ്നിൽ കുടുങ്ങിയവരെ ഇന്ത്യയിലെത്തിക്കുന്നതിന് എം.എല്‍.എയുടെ നേതൃത്വത്തിൽ ഹെല്‍പ് ഡെസ്ക് ആരംഭിച്ചിരുന്നു. നയതന്ത്രരംഗത്തെ പ്രശസ്തരായ പി.കെ. ശ്രീനിവാസന്‍, വിദേശകാര്യ മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി ഡോ. പ്രിയങ്ക, ഐക്യരാഷ്ട്ര സംഘടനയിലെ സീനിയര്‍ ഉദ്യോഗസ്ഥനും കോതമംഗലം സ്വദേശിയുമായ മനയാനിപ്പുറം സിറിള്‍ കുര്യന്‍ എന്നിവരോടൊപ്പം ദുരന്തനിവാരണ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വവും എം.എല്‍.എയുടെ പി.എയുമായ ഡാമി പോള്‍ എന്നിവരുടെ സഹായത്തോടെ എം.എല്‍.എ ഓഫിസ് കേന്ദ്രീകരിച്ചാണ് ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തിച്ചത്. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കും സംഘത്തിനും അനുഗ്രഹ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.