കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഹിന്ദി വകുപ്പും അലുമ്നി അസോസിയേഷനും ആഗ്രയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിന്ദിയും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര വെബിനാര്‍ ഹിന്ദി സാഹിത്യകാരനും നിരൂപകനുമായ പ്രഫ. പുരുഷോത്തം അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധി ചിന്തയും ഹിന്ദി സാഹിത്യവും എന്ന വിഷയത്തില്‍ മൂന്നുദിവസത്തെ വെബിനാറാണ് സംഘടിപ്പിച്ചത്. ഹിന്ദി വകുപ്പ് മേധാവി ഡോ. കെ. അജിത അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹിന്ദി വകുപ്പിലെ എമിററ്റസ് പ്രഫ. ഡോ.ആര്‍. ശശിധരന്‍, അലുമ്നി അസോസിയേഷന്‍ പ്രസിഡന്‍റ് കെ.ജി. മുരളീധരന്‍, കേന്ദ്രീയ ഹിന്ദി സംസ്ഥാന്‍ മൈസൂര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. പര്‍മാന്‍ സിങ്, വെബിനാര്‍ കോഓഡിനേറ്റര്‍ ഡോ. ഗിരീഷ് കുമാര്‍, ഡോ. പ്രഭാകരന്‍ ഹെബ്ബാര്‍ ഇല്ലത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വെബിനാര്‍ ഇന്ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.