കാഞ്ഞൂർ: കാഞ്ഞൂർ ഷാപ്പുംപടിയിലെ തെക്കേക്കര റൈസ് മില്ലിൽനിന്നുള്ള പരിസ്ഥിതി മലിനീകരണത്തിനെതിരെ പ്രദേശവാസികൾ വീണ്ടും രംഗത്ത്. മില്ലിൽനിന്ന് ഉയരുന്ന ഉമിചാരവും പൊടിശല്യം കാരണം ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് വീട്ടമ്മമാർ പറയുന്നു. കാഞ്ഞൂർ-ആലുവ പ്രധാന റോഡ് അരികിലാണ് മില്ല് പ്രവർത്തിക്കുന്നത്. കാൽനട, ബൈക്ക് യാത്രക്കാർക്ക് ഉമിച്ചാരവും പൊടിയും കണ്ണിൽ പതിക്കുന്നതിനാൽ ഇതുവഴിയുള്ള യാത്ര ദുരിതമാണ്. ഗ്രാമപഞ്ചായത്ത് അനുവദിച്ചതിലും പതിന്മടങ്ങ് ശക്തിയുള്ള മോട്ടോറുകൾ ഉപയോഗിച്ച് രാത്രിയും പകലുമാണ് മില്ല് പ്രവർത്തിക്കുന്നത്. പഞ്ചായത്ത് അധികൃതർ 2021 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സ്റ്റോപ് മെമ്മോ കൊടുത്തിട്ടും അവഗണിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ആരോപണമുണ്ട്. പഞ്ചായത്ത് ലൈസൻസ് പുതുക്കിനൽകിയിട്ടില്ലെന്നാണ് അറിയുന്നത്. അധികൃതരുടെ മൗനാനുവാദത്തോടെയാണ് നിലവിൽ മില്ല് നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. 2020 ഡിസംബർ മാസത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിച്ച് മലിനീകരണം കണ്ടെത്തിയിരുന്നു. മില്ലിന്‍റെ പ്രവർത്തനം നിർത്തിവെപ്പിക്കണമെന്ന് ശാന്തിനഗർ കുടിവെള്ള സംരക്ഷണ സമിതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, ജില്ല കലക്ടർ, തഹസിൽദാർ, വില്ലേജ് ഓഫിസർ, പഞ്ചായത്ത് ഭരണസമിതി എന്നിവർക്ക് പരാതി നൽകിയതായി സമിതി പ്രസിഡന്‍റ് പി.എസ്. നൗഷാദ്, സെക്രട്ടറി കെ.കെ. പോൾ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.