മദ്യലഹരിയിൽ യുവാവ്​ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു

ആലപ്പുഴ: മദ്യലഹരിയിൽ യുവാവ്​ ഓടിച്ച കാർ നിയന്ത്രണം വിട്ട്​ സ്കൂട്ടറിൽ ഇടിച്ച്​ യുവതി മരിച്ചു. നഗരസഭ സീവ്യൂ വാർഡ്​ വടക്കേക്കളം വീട്ടിൽ ടീന എബ്രഹാമാണ്​ (37) മരിച്ചത്. കാറോടിച്ചിരുന്ന തിരുവമ്പാടി എ.എൻ പുരം കുഡുംബി കോളനിയിൽ രാജേഷിനെ (26) പിടികൂടി. മദ്യപിച്ചിരുന്നതിന്​ ഇയാൾക്കെതിരെ നോർത്ത്​ പൊലീസ് കേസെടുത്തു. കെ.എസ്.ഡി.പിയിൽ സീനിയർ അക്കൗണ്ടന്‍റായ ടീന വെള്ളിയാഴ്ച വൈകീട്ട് 5.30ഓടെ ഓഫിസിൽനിന്ന്​ മടങ്ങുംവഴി വെള്ളാപ്പള്ളി പള്ളിക്കുസമീപം ആലപ്പി കമ്പനിക്ക് മുന്നിലാണ്​ അപകടമുണ്ടായത്​. കാർ സ്കൂട്ടറിലിടിച്ചശേഷം സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്. ടീനയുടെ ഭർത്താവ്: രാജുമോൻ (അധ്യാപകൻ, മാർ ഗ്രിഗോറിയോസ് കോളജ്, പുന്നപ്ര). മകൻ: ജോസഫ്. photo: apd accident teena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.