സാമൂഹികവിരുദ്ധർ ക‍ൃഷിനശിപ്പിച്ചു

ആലങ്ങാട്: തിരുവാല്ലൂർ ഏഴുവച്ചിറയിൽ വിളവെടുപ്പിന്​ പാകമായ പച്ചക്കറികൃഷി സാമൂഹികവിരുദ്ധർ നശിപ്പിച്ചു. കൊടുവഴങ്ങ തോപ്പിൽ സുനിലിന്റെ ഭാര്യ എസ്റ്റെല്ല നടത്തിയ 65 കട പീച്ചിങ്ങ കൃഷിയാണ് കളനാശിനി ഉപയോഗിച്ച് നശിപ്പിച്ചത്. പൊലീസിൽ പരാതിനൽകി. കൃഷിസ്ഥലം പ്രസിഡൻറ് പി.എം. മനാഫ്, കൃഷി ഓഫിസർ ചിന്നു ജോസഫ് എന്നിവർ സന്ദർശിച്ചു. വീര്യംകൂടിയ രാസലായനി ഉപ‌യോഗിച്ചാണ് കൃഷി നശിപ്പിച്ചതെന്ന് കൃഷി ഓഫിസർ അറിയിച്ചു. കർശന നടപടി സ്വീകരിക്കുമെന്ന്​ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.