പട്ടികജാതി ക്ഷേമത്തിന്​ അനുവദിച്ച കോടികള്‍ ചെലവഴിച്ചില്ലെന്ന് പരാതി

പെരുമ്പാവൂര്‍: പട്ടികജാതി ക്ഷേമത്തിന്​ അനുവദിച്ച കോടിക്കണക്കിന് രൂപ ചെലവഴിക്കാത്തതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. 2010-11 മുതല്‍ 2020-21 വരെ അനുവദിച്ച പണത്തിന്റെ കണക്ക് സംബന്ധിച്ച് ഡോ. അംബേദ്കര്‍ സാംസ്കാരിക വേദി പ്രസിഡന്റ് ശിവന്‍ കദളിയാണ് പരാതി നല്‍കിയത്. 2019-20 വര്‍ഷത്തില്‍ അനുവദിച്ച 3002. 84 കോടിയില്‍ 1490. 26 കോടി മാത്രമാണ് ചെലവഴിച്ചതെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റില്‍നിന്ന്​ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു. 2019-20 വര്‍ഷത്തില്‍ അനുവദിച്ച തുകയുടെ പകുതിപോലും ചെലവഴിച്ചിട്ടില്ല. പട്ടികജാതിക്കാര്‍ ദാരിദ്ര്യത്തിലും കടബാധ്യതയിലും അകപ്പെട്ട് ദുരിതപൂര്‍ണമായി കഴിയുമ്പോള്‍ ഈ വിഭാഗങ്ങള്‍ക്ക്​ അനുവദിക്കുന്ന തുകപോലും ചെലവഴിക്കാത്തത് അനീതിയും ഭരണഘടന ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതുമാണെന്ന്​ നിവേദനത്തില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.