മട്ടാഞ്ചേരി: കൊച്ചിയുടെ പൈതൃക ഭംഗി മനം നിറയെ ആസ്വദിക്കാൻ മലേഷ്യൻ ടൂറിസം മന്ത്രിമാരുടെ സംഘമെത്തി. മലേഷ്യയിലെ ടൂറിസം, ആർട്ട്, കൾചറൽ ഡെപ്യൂട്ടി മന്ത്രി ഡോ: സൻത്താറ, മലേഷ്യയിലെ മലാക്കാ സംസ്ഥാനത്തെ ടൂറിസം മന്ത്രിഡത്തും മുഹമ്മദ് ജെയ്ൽ എന്നിവരും മറ്റ് മലേഷ്യൻ കോൺസുലേറ്റ് അംഗങ്ങളുമാണ് കൊച്ചിയുടെ പൈതൃക ഭംഗി ആസ്വദിക്കാനും, സാംസ്കാരിക പെരുമ അറിയാനും എത്തിയത്. ഞായറാഴ്ച രാവിലെ തേവരയിലെ സെന്‍റ് ജൂഡ് പള്ളിയാണ് ആദ്യം സന്ദർശിച്ചത്. പിന്നീട് മട്ടാഞ്ചേരി ജൂതപ്പള്ളി ഫോർട്ട് കൊച്ചിയിലെ ചീനവലകളും സന്ദർശിച്ചു. സ്വകാര്യ കേന്ദ്രത്തിൽ കഥകളിയും കണ്ടു. വൈകീട്ട് കൊച്ചി കായലിൽ ബോട്ടുയാത്രയും നടത്തിയാണ് മന്ത്രിമാർ കൊച്ചിയിൽനിന്ന് മടങ്ങിയത്. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയതാണ് സംഘം. ചിത്രം: മലേഷ്യൻ ടൂറിസം മന്ത്രിമാരും സംഘവും മട്ടാഞ്ചേരി ജൂതപള്ളി സന്ദർശിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.