വയലാറിന്‍റെ കവിതകൾ ഹിന്ദുസ്ഥാനി സംഗീതമായി പെയ്തിറങ്ങി

മട്ടാഞ്ചേരി: വയലാറിന്‍റെ അധികമാരും കേൾക്കാത്ത കവിതകൾ ഹിന്ദുസ്ഥാനി രാഗത്തിൽ വിരിഞ്ഞപ്പോൾ സംഗീത ആസ്വാദകർക്കത്​ നവ്യാനുഭവമായി മാറി. ഖൽബിലിരിക്കണതാരാണ്, മാമ്പൂ കണ്ടും, മഴവില്ല് കണ്ടും തുടങ്ങിയ വയലാറിന്‍റെ വരികൾ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പരേതനായ ജോയേഷ് ചക്രവർത്തിയുടെ ശിഷ്യൻ കൊച്ചി സ്വദേശി ഷഹീർ കബീർ ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ ധ്വനികളിൽ ഉയർത്തിയപ്പോൾ ശ്രോതാക്കൾ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. ബദൽ മ്യൂസിക്കിന്‍റെ നേതൃത്വത്തിൽ ചുള്ളിക്കൽ ഹോട്ടൽ ആബാദിൽ മെഹ്ഫിൽ എ ഗുലാബ് എന്ന പേരിൽ ഒരുക്കിയ സംഗീത വിരുന്ന് വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്തു. ബേണിയും ഉമ്പായീസ് കാരവനുമാണ് ഓർക്കസ്ട്ര ഒരുക്കിയത്. ഹാർമോണിയത്തിലും, മാൻഡലിലും ബേണിയും സിത്താറിൽ പോൾസണും ഗിറ്റാറിൽ സമീർ ഉമ്പായിയും തബലയിൽ ജിത്തുവും അകമ്പടിയേകി. ചിത്രം: മെഹ്ഫിൽ എ ഗുലാബ് സംഗീത വിരുന്നിൽ ഷഹീർ കബീർ ഗാനം ആലപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.