ആലുവ: എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ ആലുവയിൽ പൊലീസിന്‍റെ പിടിയിലായി. തൊടുപുഴ ഇടവെട്ടി ചിറപ്പടി കുറ്റിവേലിൽ ഷിജാസ് (28), ഇടവെട്ടി കിഴക്കേമഠം റഫീഖ് (31) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് 0.925 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. എം.ഡി.എം.എ പാക്ക് ചെയ്തു വിൽക്കാനുള്ള ചെറിയ കവറുകളും വാഹനത്തിൽനിന്ന് കണ്ടെടുത്തു. ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐ സി.ആർ. ഹരിദാസ്, എസ്.സി.പി.ഒ കെ.ബി. സജീവ്, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. er yas1 mdma Shijas ഷിജാസ് er yas1 mdma Rafeeq റഫീഖ് aten idukki page
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.