കാഞ്ഞിരമറ്റം: ജില്ലയിലെ മികച്ച സംസ്കൃത പാഠശാലയായ തോട്ടറ സംസ്കൃത യു.പി സ്കൂൾ നവതി ആഘോഷങ്ങൾക്ക് തുടക്കം. തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ സി.ആർ. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. സദ്ഗുരു ശാരദാനന്ദ സ്വാമികൾ പ്രഭാഷണവും നവതി സ്മാരകമായി സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച അസംബ്ലി ഹാൾ ഉദ്ഘാടനം കൊച്ചിൻ ഷിപ്യാർഡ് ചീഫ് ജനറൽ മാനേജർ എസ്. ഹരികൃഷ്ണനും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിജു തോമസ്, ജില്ല പഞ്ചായത്തംഗം പി.വി.എൻ. നമ്പൂതിരിപ്പാട്, ഹെഡ്മിസ്ട്രസ് കെ.കെ. ബിജി, സ്കൂൾ മാനേജർ പി. വിജയകുമാർ തുടങ്ങിയവരും ജനപ്രതിനിധികളായ ജയശ്രീ പത്മാകരൻ, ബിനു പുത്തേത്ത് മ്യാലിൽ, എം.എം. ബഷീർ, രാജൻ പാണാറ്റിൽ, കീച്ചേരി സഹകരണ ബാങ്ക് പ്രസിഡന്‍റ് ആർ. ഹരി, സി.എസ്.ആർ മാനേജർ യൂസഫ്, പി.ടി.എ പ്രസിഡന്‍റ് ശ്രീവത്സൻ ജി. ഗോപാൽ, ദിവാകരൻ മാസ്റ്റർ, യു.എസ്. പരമേശ്വരൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എം.എസ്. ഹമീദ് കുട്ടി സ്വാഗതവും കോഓഡിനേറ്റർ പി.കെ. ബാബു നന്ദിയും പറഞ്ഞു. EC-TPRA-4 Thottara തോട്ടറ സംസ്കൃത യു.പി സ്കൂൾ നവതി ആഘോഷം തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.