കൊച്ചി: കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുമായി തന്റെ സർവിസ് അനുഭവങ്ങള്‍ പങ്കുവെച്ച് കലക്ടര്‍ ഡോ. രേണുരാജ്. മുന്നോട്ടുള്ള യാത്രയില്‍ ഓരോ പ്രതിസന്ധികള്‍ക്കിടയിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കലക്ടര്‍ വിശദീകരിച്ചു. എല്ലാ സൗകര്യവും ലഭിക്കുന്ന സാഹചര്യത്തില്‍ ആയിരിക്കില്ല എപ്പോഴും ജോലി ചെയ്യേണ്ടി വരുക. എറണാകുളത്തും ഇടുക്കിയിലും ജോലി ചെയ്തപ്പോള്‍ വ്യത്യസ്ത അന്തരീക്ഷമായിരുന്നു. ഓരോ ജോലി സ്ഥലത്തെയും സാഹചര്യം, സൗകര്യം എന്നിവ വ്യത്യസ്തമായിരിക്കും. ആ സാഹചര്യങ്ങളില്‍നിന്ന് മികച്ചത് നേടിയെടുക്കാന്‍ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. കെ.എ.എസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 ഉദ്യോഗസ്ഥരുടെ സംഘമാണ് കലക്ടറുടെ ചേംബറിലെത്തിയത്. ec chn3 കലക്ടര്‍ ഡോ. രേണുരാജ്, കെ.എ.എസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.