കരിനിയമങ്ങൾ മനുഷ്യാവകാശം ധ്വംസിക്കുന്നു -പ്രഫ. കെ. അരവിന്ദാക്ഷൻ

കൊച്ചി: അന്യായമായി യു.എ.പി.എ ചുമത്തി ജയിലിലടക്കപ്പെട്ട തടവുകാരുടെ മോചനം വൈകുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കരിനിയമങ്ങൾ റദ്ദുചെയ്യണമെന്നും പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റുമായ പ്രഫ. കെ. അരവിന്ദാക്ഷൻ അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭ ഭാഗമായി ചീഫ് ജസ്റ്റിസ്​ നയക്കുന്ന ഒപ്പുശേഖരണത്തിന്‍റെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ ജ്യോതിവാസ് പറവൂർ അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.എച്ച്. സദക്കത്ത്, ട്രഷറർ സദീഖ്, വൈസ് പ്രസിഡന്‍റുമാരായ ഷംസുദ്ദീൻ എടയാർ, അസൂറ, ആബിദ വൈപ്പിൻ, ജില്ല കമ്മിറ്റി അംഗങ്ങളായ ജാസ്മിൻ സിയാദ്, ഷാജഹാൻ, മുനീറ എന്നിവർ സംസാരിച്ചു. എറണാകുളം മണ്ഡലം പ്രസിഡന്‍റ്​ നാദിർഷ സ്വാഗതവും സെക്രട്ടറി അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു. ER KALA 4 WELFAl RPARTY വെൽ​ഫെയർ പാർട്ടി ഒപ്പുശേഖരണത്തിന്‍റെ ജില്ലതല ഉദ്ഘാടനം പ്രഫ. കെ. അരവിന്ദാക്ഷൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.