കുടുംബങ്ങളുടെ ക്ഷേമം രാജ്യപുരോഗതിക്ക്​ അനിവാര്യം -കർദിനാൾ ആലഞ്ചേരി

കൊച്ചി: കുടുംബങ്ങളുടെ ക്ഷേമമാണ് രാജ്യത്തിന്റെ പുരോഗതിക്ക്‌ അടിസ്ഥാനമെന്ന് കെ.സി.ബി.സി പ്രസിഡന്റ്‌ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഗാർഹിക സഭയുടെ അടിസ്ഥാന ഘടകമായ കുടുംബങ്ങൾ സഭയുടെ കൂട്ടായ്മക്കും പുരോഗതിക്കും രാജ്യത്തിന്റെ ക്ഷേമത്തിനും വഴിയൊരുക്കും. കെ.സി.ബി.സി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ജീവസമൃദ്ധി -2022ന്‍റെ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി.ബി.സി ഫാമിലി കമീഷൻ വൈസ് ചെയർമാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ ലോഗോ സ്വീകരിച്ചു. ഫാ. ക്ലീറ്റസ് കതിർപറമ്പിൽ, ജോൺസൻ സി.എബ്രഹാം, ജയിംസ് ആഴ്ചങ്ങാടൻ, സാബു ജോസ്, സിസ്റ്റർ മേരി ജോർജ്, ജസ്‌ലിൻ ജോയി എന്നിവർ സംസാരിച്ചു. സെപ്റ്റംബർ നാലിന്​ പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിലാണ്​ ജീവസമൃദ്ധി സമ്മേളനം. ekg kcbc കെ.സി.ബി.സി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ജീവസമൃദ്ധി സംഗമത്തിന്റെ ലോഗോ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിന്​ നൽകി കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.