കൊച്ചി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78ാം ജന്മദിന ഭാഗമായി യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആസ്റ്റർ മെഡിസിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ചു. എറണാകുളം ഡി.സി.സിയിൽ നടന്ന ചടങ്ങ് പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്‍റ് അഷ്കർ പനയപ്പിള്ളി അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിന്‍റോ ജോൺ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ ഷാൻ മുഹമ്മദ്, ഷംസു തലക്കോട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.