സംസ്ഥാന വനിത പഠനക്യാമ്പ് 

ആലുവ: സമത്വം കുടുംബത്തിൽനിന്ന്​ ആരംഭിക്കണമെന്ന് സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ.പി.കെ. ജമീല പറഞ്ഞു. കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് യൂനിയൻ എടത്തല ശാന്തിഗിരി ആശ്രമത്തിൽ സംഘടിപ്പിച്ച സംസ്ഥാന വനിത പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യൂനിയൻ വനിത കമ്മിറ്റി സംസ്ഥാന ചെയർപേഴ്സൻ പി.കെ. രേവതി അധ്യക്ഷതവഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ്​, കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് യൂനിയൻ ജനറൽ സെക്രട്ടറി എസ്. അരുൺ ബോസ്​, കെ.വി. അഞ്ജന, എസ്.വി. കവിതരാജ്, എൻ. നീന, ബിജി എസ്.ബഷീർ, എം.ജി. സിനി, വി.യു. പ്രസന്ന, കെ.കെ. അജിത, സി.എസ്. ശ്രീജ, പി.എസ്. സംഗീത, എസ്.എസ്. ബിന്ദു എന്നിവർ സംസാരിച്ചു. ഞായറാഴ്ച വൈകീട്ട് ക്യാമ്പ് സമാപിക്കും. er yas1 ksfe കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് യൂനിയൻ സംഘടിപ്പിച്ച സംസ്ഥാന വനിത പഠന ക്യാമ്പ് ഡോ.പി.കെ. ജമീല ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.