കൊച്ചി: ചേരാനെല്ലൂര്‍ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാൻ ഒരുക്കുന്ന ജല വിതരണ സംവിധാനത്തിൻെറ നിര്‍മാണം പൂര്‍ത്തിയായി. പഞ്ചായത്തിൻെറയും കൊച്ചി നഗരസഭയുടെയും അതിര്‍ത്തിയില്‍ ടാങ്കിൻെറ നിര്‍മാണം നേരത്തേതന്നെ പൂര്‍ത്തിയായിരുന്നു. വാട്ടര്‍ ടാങ്കിലേക്ക് കൂടുതല്‍ ജലമെത്തിക്കാനുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികളും പൂര്‍ത്തീകരിച്ചു. നിലവില്‍ ടാങ്കിന്റെ ബലപരിശോധന നടക്കുകയാണ്. 7.75 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്. ആലുവ-തമ്മനം 1200 എം.എം പൈപ്പില്‍നിന്നായിരിക്കും വാട്ടര്‍ ടാങ്കിലേക്ക് വെള്ളമെത്തിക്കുന്നത്. എറണാകുളം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ ജലദൗര്‍ലഭ്യത്തിനു ശാശ്വത പരിഹാരം കാണാന്‍ ഈ പദ്ധതി വഴി സാധ്യമാകുമെന്നാണു അധികൃതർ കരുതുന്നത്. EC WATER TANK ചേരാനെല്ലൂർ ജലവിതരണ പദ്ധതിയുടെ ഭാഗമായി നിർമിച്ച വാട്ടർ ടാങ്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.