'മാധ്യമം' ടോപ്പേഴ്സ് മീറ്റ്​: രജിസ്ട്രേഷൻ തുടരുന്നു

കൊച്ചി: ഉന്നത വിജയികൾക്കുള്ള ആദരവും അറിവും പകരാനുള്ള 'മാധ്യമം' ടോപ്പേഴ്സ് മീറ്റിലേക്ക്​ രജിസ്ട്രേഷൻ തുടരുന്നു. 'സീക്കോ' ഇന്‍റർനാഷനലുമായി കൈകോർത്താണ് പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന 'ടോപ്പേഴ്സ് മീറ്റ്' എറണാകുളത്ത് സംഘടിപ്പിക്കുന്നത്. 24ന് ഉച്ചക്ക്​ രണ്ടിന്​ എറണാകുളം ടൗൺ ഹാളിലാണ് പരിപാടി. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവർ, പ്ലസ് ടു സി.ബി.എസ്.ഇ പരീക്ഷയിൽ 85 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവർ എന്നിവരെയാണ് ആദരിക്കുക. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് വിദേശത്തെ എം.ബി.ബി.എസ് പഠനാവസരത്തെക്കുറിച്ച് മനസ്സിലാക്കാനും കഴിയും. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ നിസാം അഹമ്മദ് ക്ലാസെടുക്കും. വാർത്തയോടൊപ്പം നൽകിയ ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.madhyamam.com/kochi-registration എന്ന ലിങ്കിലൂടെയോ രജിസ്റ്റർ ചെയ്യാം. ഹെൽപ് ലൈൻ നമ്പർ: 9645006106. photo Z:\FRI\0 ADVT\ EKG ceeco kochi new

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.