നിയന്ത്രണം വിട്ട കാറിടിച്ച് വ്യാപാരി മരിച്ചു

പെരുമ്പാവൂര്‍: നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടർ യാത്രികനായ വ്യാപാരി മരിച്ചു. ഗുരുതരമായി പരിക്കേറ്റ മകളും ചെറുമകനും ആശുപത്രിയിൽ. ശ്രീമൂലനഗരം തൊഴുത്ത് വീട്ടില്‍ പരേതനായ കൊച്ചുപിള്ളയുടെ മകന്‍ ബഷീറാണ് (58) മരിച്ചത്. ശ്രീമൂലനഗരത്ത് കൂള്‍ബാര്‍ നടത്തുകയായിരുന്നു. മുടിക്കല്‍ വഞ്ചിനാട് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്​ 3.15നായിരുന്നു അപകടം. മകള്‍ അനീഷയും ഇവരുടെ മകൻ മൂന്ന് വയസ്സുള്ള മുഹമ്മദ് ആദമും ഒരുമിച്ച് സ്കൂട്ടറിൽ പെരുമ്പാവൂരിലേക്ക് പോകുമ്പോഴാണ്​ കാർ ഇടിച്ചത്​. അനീഷയും മുഹമ്മദ് ആദമും ആലുവ രാജഗിരി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ബഷീറിന്‍റെ ഭാര്യ: സക്കീന. മറ്റുമക്കള്‍: ഷെമീര്‍, അല്‍ത്താഫ്. മരുമകന്‍: വിപിന്‍. ഖബറടക്കം ശനിയാഴ്ച 12ന് ചൊവ്വര ചുള്ളിക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ----- ekd Basheer 58 pbvr 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.