ഏകത പ്രവാസി സംഗീത പുരസ്‌കാരം പിന്നണി ഗായകൻ പി. ഉണ്ണികൃഷ്ണന്

കൊച്ചി: ഏകത പ്രവാസി സംഗീത ഭാരതി പുരസ്‌കാരം പിന്നണി ഗായകൻ പി. ഉണ്ണികൃഷ്ണന് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്ന അവാർഡ് ഒക്ടോബർ നാലിന് ഷാർജയിൽ നടക്കുന്ന സംഗീത മഹോത്സവത്തിൽ കൈമാറും. തിരുവനന്തപുരം നവരാത്രി സംഗീത മണ്ഡപത്തിന്റെ മാതൃകയിൽ രാജ്യത്തിന് വെളിയിൽ നടക്കുന്ന ഏക സംഗീത മഹോത്സവമാണിത്​. സെപ്​റ്റംബർ 26ന് ആരംഭിച്ച് ഒക്ടോബർ നാലിന് സമാപിക്കും. വാർത്തസമ്മേളനത്തിൽ ഏകത പ്രസിഡന്റ് യു.വി. ശശി മേനോൻ, നെടുമങ്ങാട് ശിവാനന്ദൻ, സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.