യു.ഡി.എഫ് ധർണ

കരുമാല്ലൂർ: ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കളുടെ പട്ടിക സർക്കാർ സൈറ്റിൽ നൽകുന്നതിൽ കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റും സെക്രട്ടറിയും ഭരണകക്ഷിയും പരാജയപ്പെട്ടുവെന്ന് ആരോപിച്ച് യു.ഡി.എഫ് ജനപ്രതിനിധികൾ ധർണ നടത്തി. പാർലമെന്‍ററി പാർട്ടി ലീഡർ എ.എം. അലി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബീന ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി. അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ കെ.എ. ജോസഫ്, ടി.എ. മുജീബ്, കെ.എം. ലൈജു, ഇ.എം. അബ്ദുൽ സലാം, സൂസൻ വർഗീസ്, നദീറ ബീരാൻ, ജി.വി. പോൾസൻ എന്നിവർ സംസാരിച്ചു. പടം EA PVR life 5 ലൈഫ് ഭവന പദ്ധതി പട്ടിക പ്രസിദ്ധീകരിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ജനപ്രതിനിധികൾ നടത്തിയ ധർണ എ.എം. അലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.