ബൈക്ക് മതിലിലിടിച്ച് വിദ്യാർഥി മരിച്ചു

അയർക്കുന്നം: നിയന്ത്രണംവിട്ട . ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിന്​ പരിക്കേറ്റു. അയർക്കുന്നം പുന്നമറ്റത്തിൽ ഷാജിയുടെ മകൻ ദീപക്കാണ്​​​ (17) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അഖിലിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട്​ മണർകാട്- കിടങ്ങൂർ റോഡിൽ ഒറവയ്ക്കൽ ചിറപ്പാലത്തിന് സമീപമാണ് അപകടം. അയർക്കുന്നത്തുനിന്ന് ഒറവയ്ക്കൽ ഭാഗത്തേക്ക്​ വരുകയായിരുന്നു ഇരുവരും. പ്ലസ് ടുവിനു ശേഷം, ഉപരിപഠനത്തിന്​ തയാറെടുക്കുകയായിരുന്നു ദീപക്. മൃതദേഹം മോർച്ചറിയിൽ. മാതാവ്: ബിന്ദു. സഹോദരി: ദിവ്യ. സംസ്കാരം ശനിയാഴ്ച നടക്കും. --- KTD DEEPAK 17 ദീപക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.