പെരുമ്പാവൂര്‍: രാജീവ് ഗാന്ധിയുടെ 78ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് രാജീവ് യൂത്ത് ഫൗണ്ടേഷന്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'യുവഹൃദയങ്ങളില്‍ എന്നും രാജീവ്' ശിൽപശാല സംഘടിപ്പിച്ചു. ജി. സുനില്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് ജെഫര്‍ റോഡ്രിഗസ് അധ്യക്ഷതവഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ബിനോയ് അരീക്കല്‍ മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പോള്‍ ചെതലന്‍ മുഖ്യാതിഥിയായി. നിയോജകമണ്ഡലം സെക്രട്ടറിമാരായ വിമേഷ് വിജയന്‍, ഷെയ്ഖ് അഫ്‌സല്‍, മിഥുന്‍ എബ്രഹാം, സന്തോഷ് പനച്ചക്കുടി, ഇ.എ. അഫ്‌സല്‍, അരുണ്‍ ചാക്കപ്പന്‍, ടോം ജോസ്, അരുണ്‍ ഗോപി, ബേസില്‍ സണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.