പരീക്ഷഫലം ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ ഡിഗ്രി (സി.ബി.സി.എസ്.) (റെഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്മന്‍റെ് - 2019 അഡ്മിഷൻ, സപ്ലിമെന്‍ററി - 2015, 2016, 2017, 2018 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 അഡ്മിഷൻ മാത്രം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ആഗസ്റ്റ് 19 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, എം.എസ്സി മാത്തമാറ്റിക്സ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക് ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. എം.സി.എ ഡിഗ്രി ബ്രിഡ്ജ് കോഴ്സ് (2020 സ്കീം, 2020 അഡ്മിഷൻ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ജർമൻ കോഴ്സുകൾ ജർമൻ പഠന വിഭാഗം നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിനും ഡിപ്ലോമ കോഴ്സിനും (2022 അഡ്മിഷൻ) അപേക്ഷ ക്ഷണിച്ചു. യോഗ്യത: സർവകലാശാല ബിരുദം/ തത്തുല്യ യോഗ്യത, കോഴ്സ് ഫീ: എസ്.ആർ 2153 രൂപ, കാലാവധി: ഒരു വർഷം. അപേക്ഷാഫീസ് , രജിസ്ട്രേഷൻ ഫീസ് 105 രൂപ (ഫീസ് യൂനിവേഴ്സിറ്റി കാഷ് കൗണ്ടറിൽ നേരിട്ടോ ഓൺലൈൻ മുഖാന്തരമോ അടക്കാം). പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ മൂന്നു വരെ പാളയം സെനറ്റ് ഹൗസ് കാമ്പസിലുള്ള ജർമൻ പഠനവകുപ്പ് ഓഫിസിൽ സ്വീകരിക്കും. അപേക്ഷഫോം നേരിട്ട് ജർമൻ പഠനവിഭാഗത്തിൽനിന്നോ അല്ലെങ്കിൽ ജർമൻ ഡിപ്പാർട്ട്മെന്‍റ് വെബ്സൈറ്റിൽനിന്നോ ലഭിക്കും. കോളജ് മാറ്റത്തിന് അപേക്ഷിക്കാം സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ മൂന്നാം സെമസ്റ്ററിലേക്ക് ബിരുദ വിദ്യാർഥികൾക്ക് (സി.ബി.സി.എസ്.എസ്) 2022-'23 അധ്യയന വർഷത്തിൽ കോളജ് മാറ്റത്തിനായി അപേക്ഷിക്കാം. കോളജ് മാറ്റം ഗവ. / എയ്ഡഡ് കോളജുകൾ തമ്മിലും സ്വാശ്രയ കോളജുകൾ തമ്മിലും അനുവദിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷയുടെ മാർക്ക്ലിസ്റ്റ് സഹിതം പഠിക്കുന്ന കോളജിലെ പ്രിൻസിപ്പലിന്‍റെ ശിപാർശയോടൊപ്പം 1050 രൂപ ഫീസ് അടച്ചു ചേരാൻ പോകുന്ന കോളജിൽ 2022 ആഗസ്റ്റ് 30 ന് മുമ്പായി സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575 രൂപ കൂടി അടക്കണം. അപേക്ഷ സർവകലാശാല രജിസ്ട്രാർ തപാലിൽ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ രണ്ട്. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ. എസ്.സി, എസ്.ടി സീറ്റൊഴിവ് സർവകലാശാലയുടെ പഠനവഗവേഷണ വകുപ്പുകളിൽ എം.എ റഷ്യൻ, ജർമൻ, ഇസ്ലാമിക് ഹിസ്റ്ററി, വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, ഹിന്ദി, ലിംഗ്വിസ്റ്റിക്സ്, അറബിക്, സംസ്കൃതം, ഫിലോസഫി, എം.എസ്സി ഡെമോഗ്രഫി, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്, ഡേറ്റ സയൻസ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ സയൻസ് വിത് സ്പെഷലൈസഷൻ, കമ്പ്യൂട്ടേഷനൽ ബയോളജി, എം.ടെക്. കമ്പ്യൂട്ടർ സയൻസ്, ഒപ്റ്റോ ഇലേക്ട്രാണിക്സ്, ടെക്നോളജി മാനേജ്മന്‍റ് എന്നീ പ്രോഗ്രാമുകൾക്ക് 2022-24 ബാച്ച് അഡ്മിഷന് എസ്.സി, എസ്.ടി സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 19 ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പിൽ നേരിട്ട് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.