കഞ്ചാവുമായി അന്തര്‍സംസ്ഥാന തൊഴിലാളി പിടിയില്‍

പെരുമ്പാവൂര്‍: ഓണക്കാലത്ത് മയക്കുമരുന്ന് വില്‍പന നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയില്‍ 2.5 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡിഷ സ്വദേശി ദിബ്യ രഞ്ചന്‍ ദാസാണ് (21) പിടിയിലായത്. കഞ്ചാവ് മറ്റൊരാള്‍ക്ക് കൈമാറാന്‍ മുടിക്കല്‍ ഭാഗത്ത് നില്‍ക്കുന്നതിനിടെയാണ് പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. മഹേഷ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റിവ് ഓഫിസര്‍ വി.എസ്. ഷൈജു, ടി.പി. പോള്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.എം. കബീര്‍, വി.എല്‍. ജിമ്മി, ടി.എന്‍. ശ്രീരാജ് എന്നിവര്‍ പങ്കെടുത്തു. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. em pbvr 1 Kanchavu Prathi Dibhyaranjan Das ദിബ്യ രഞ്ചന്‍ ദാസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.