സ്വാതന്ത്ര്യ ദിനം

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് പി.എ.എം. ബഷീർ ദേശീയപതാക ഉയർത്തി. വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ, വികസനകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര തുടങ്ങിയവർ സംസാരിച്ചു. കേരള കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മന്ത്രി ടി.യു. കുരുവിള ദേശീയപതാക ഉയർത്തി. നിയോജകമണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ഷിബു തെക്കുംപുറം സംസാരിച്ചു. കോൺഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് എം.എസ്. എൽദോസ് ദേശീയപതാക ഉയർത്തി. മുൻ നഗരസഭ അധ്യക്ഷൻ കെ.പി. ബാബു സ്വാതന്ത്ര്യദിന സന്ദേശം നൽകി. റോയി കെ. പോൾ അധ്യക്ഷത വഹിച്ചു. ചെറുവട്ടൂർ ഗവ. യു.പി, എൽ.പി സ്കൂളുകൾ സംയുക്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷറഫിയ ശിഹാബ്, ചെറുവട്ടൂർ നാരായണൻ, കെ.എസ്. സനൽ, മീരാ ഉമ്മ അലിയാർ, കെ.സി. അയ്യപ്പൻ, അബ്ദുൽ റഷീദ്, എ.എം. സുബൈർ, പ്രധാനാധ്യാപകരായ ടി.എ. അബൂബക്കർ, ഷിജ തോമസ് എന്നിവർ സംസാരിച്ചു. ചെറുവട്ടൂർ മദ്റസത്തുൽ ഇസ്​ലാമിയയിൽ ട്രസ്റ്റ് ചെയർമാൻ ഇ.എം. ഹസൈനാർ ദേശീയപതാക ഉയർത്തി. സി.എ. യഹിയ, ഖാലിദ് ചുണ്ടാട്ട്, കെ.എ. കബീർ, ആയിഷ സുബൈർ എന്നിവർ സംസാരിച്ചു. ചെറുവട്ടൂർ കൊട്ടേപീടിക മുഹ്​യിദ്ദീൻ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ സ്വതന്ത്ര്യ ദിനാഘോഷത്തിൽ മസ്ജിദ് പ്രസിഡന്റ് പരിത് കോട്ടയിൽ ദേശീയ പതാക ഉയർത്തി. ഇ.എം. ഹസൈനാർ മാസ്റ്റർ സ്വതന്ത്ര്യദിന സന്ദേശം നൽകി, അബ്ദുൽ സലാം മൗലവി, കോയാൻ മൗലവി, സിയാദ് താണിമറ്റം എന്നിവർ സംസാരിച്ചു. EM KMGM 4 Flag ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ പ്രസിഡന്‍റ്​ പി.എ.എം. ബഷീർ ദേശീയപതാക ഉയർത്തുന്നു aten: സ്വാതന്ത്രം തന്നെയമൃതം comon heding use ​െചയ്യാം blurb നാടെങ്ങും സ്വാതന്ത്ര്യ ദിനാഘോഷം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.