യുവാവിനെ വീടിനടുത്ത്​ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

കാണാതായ യുവാവ് ട്രെയിൻ തട്ടി മരിച്ചനിലയിൽ അങ്കമാലി: കാണാതായ യുവാവിനെ വീടിനുസമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വലിയ വാപ്പാലശ്ശേരി ജോസ്​പുരം പുതുവൽപറമ്പിൽ വീട്ടിൽ വർഗീസിന്‍റെ മകൻ അബു എന്ന അബു വർഗീസിന്‍റെ (35) മൃതദേഹമാണ് റെയിൽവേ ട്രാക്കിൽ കണ്ടത്തിയത്. ചൊവ്വാഴ്ച രാവിലെ അകപ്പറമ്പ് ആറ് സെന്‍റ് കോളനിക്ക് സമീപത്തെ റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടത്തിയത്. ആറ് സെന്‍റ് കോളനിയിലെ ഒരു വീടിന്‍റ് മുറ്റത്തുനിന്ന് കൈപ്പത്തി കണ്ടെത്തിയിരുന്നു. സംഭവമറിഞ്ഞ് നെടുമ്പാശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം അബുവിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്. കൈപ്പത്തി നായ്ക്കക്കളോ മറ്റോ കൊണ്ടിട്ടതാകാമെന്നാണ് കരുതുന്നത്. പെയിന്‍ററായി ജോലി ചെയ്തു വന്നിരുന്ന അബുവിനെ ഞായറാഴ്ച വൈകീട്ട് മുതൽ കാണാനില്ലെന്ന് പൊലീസിൽ പരാതി ലഭിച്ചിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്ന് നെടുമ്പാശ്ശേരി പൊലീസ് അറിയിച്ചു. EKD ABU 35 ANKA ട്രെയിൻ തട്ടി മരിച്ച അബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.