പെരുമ്പാവൂര്‍: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ സ്ഥാപക ദിനാചരണം ഞായറാഴ്ച രാവിലെ 7.30ന് മുടിക്കല്‍ മാടവന അബൂബക്കര്‍ മുസ്‌ലിയാര്‍ മഖാം സിയാറത്തിനുശേഷം നടക്കും. രാവിലെ എട്ടിന് ശാഖാ തലങ്ങളില്‍ പതാക ഉയര്‍ത്തും. 9.30ന് ജില്ലയിലെ എല്ലാ മദ്റസകളിലും പ്രാര്‍ഥന സംഗമങ്ങള്‍ സംഘടിപ്പിക്കാനും വൈകീട്ട് മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്ഥാപകദിന സന്ദേശപരിപാടി നടത്താനും ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗം തീരുമാനിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ്. ഹസന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ഐ.ബി. ഉസ്മാന്‍ ഫൈസി അധ്യക്ഷതവഹിച്ചു. മജ്‌ലിസുന്നൂര്‍ ജില്ല അമീര്‍ സയ്യിദ് സൈഫുദ്ദീന്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. വര്‍ക്കിങ് സെക്രട്ടറി പി.എ. അഷ്‌റഫ് ഹുദവി സ്വാഗതം പറഞ്ഞു. സെക്രട്ടറിമാരായ എം.എം. അബൂബക്കര്‍ ഫൈസി, കെ.എം. ബഷീര്‍ ഫൈസി, സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ല പ്രസിഡന്‍റ് ഇസ്മായീല്‍ ഫൈസി വണ്ണപ്പുറം, ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് ദാരിമി, സുന്നി യുവജന സംഘം ജില്ല പ്രസിഡന്‍റ് എന്‍.കെ. മുഹമ്മദ് ഫൈസി, ജനറല്‍ സെക്രട്ടറി കബീര്‍ മുട്ടം, ട്രഷറര്‍ ബക്കര്‍ പുക്കാട്ട് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.