കോതമംഗലം നഗരസഭ ബസ്​സ്റ്റാൻഡിലെ കുഴി താൽക്കാലികമായി അടച്ചു

കോതമംഗലം: നഗരസഭ ബസ്​സ്റ്റാൻഡിലെ കുഴികൾ താൽക്കാലികമായി അടച്ചു. സ്റ്റാൻഡിലെത്തുന്ന ബസുകൾക്ക്​ കുഴിയിൽ വീണ് കേടുപാടുകൾ സംഭവിക്കുന്നതും യാത്രക്കാർക്ക് പരിക്കേൽക്കുന്നതും സംബന്ധിച്ച 'മാധ്യമം' വാർത്തയെ തുടർന്നാണ് അധികൃതരുടെ നടപടി. അശാസ്ത്രീയ നിർമാണം മൂലം കോൺക്രീറ്റ്​ പൊട്ടി പലയിടത്തും കുഴികൾ രൂപ​പ്പെട്ടിരുന്നു. വർഷത്തിൽ 10 ലക്ഷത്തിലധികം തുക ബസ് പാർക്കിങ് ഇനത്തിൽ ലഭിക്കുന്ന നഗരസഭയാണ്​ കോതമംഗലം. കംഫർട്ട് സ്റ്റേഷനുവേണ്ടി പുതിയ ടാങ്ക് നിർമിച്ചതിലെ അശാസ്ത്രീയതയാണ് പ്രശ്നങ്ങൾക്ക് കാരണം. സ്റ്റാൻഡിലെ കോൺക്രീറ്റ് നിരപ്പിൽനിന്ന്​ രണ്ടടിയോളം ഉയരത്തിൽ ടാങ്ക് നിർമിച്ചതാണ് അപകടങ്ങൾക്ക് കാരണം. യാത്രക്കാരുമായി എത്തുന്ന ബസുകൾ ടാങ്കിന് മുകളിലൂടെ കയറി ഇറങ്ങുമ്പോൾ ബസുകളുടെ പിൻഭാഗം ടാങ്കിൽ തട്ടും. യാത്രക്കാർക്ക് നടുവിന് ക്ഷതവും ബസുകളുടെ പ്ലേറ്റ് ഒടിച്ചിലും കേടുപാട്​ സംഭവിക്കുന്നതും നിത്യസംഭവമാണ്. വാർത്തയെ തുടർന്ന് പാറമക്ക് നിരത്തി താൽക്കാലിക പരിഹാരം കാണുകയായിരുന്നു. മഴക്കാലം കഴിയുന്ന മുറക്ക്​ കോൺക്രീറ്റ് ചെയ്യുന്നതിനാണ് തീരുമാനം. ബസുകൾ പ്രവേശിക്കുന്നിടത്ത് ഹംപ്​ സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. EM KMGM 6 Bus നഗരസഭ ബസ്​സ്റ്റാൻഡിലെ കുഴികൾ നികത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.