കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി ആറ്റിൽ മുങ്ങി മരിച്ചു

ചെങ്ങന്നൂർ: കുട്ടമ്പേരൂർ ആറ്റിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർഥി മുങ്ങി മരിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് 12ാം വാർഡിൽ കുട്ടമ്പേരൂർ സൂര്യോദയം വീട്ടിൽ കാർത്തികേയന്റെ മകൻ കെ. സൂരജാണ്​ (15) മരിച്ചത്. കുട്ടമ്പേരൂർ എസ്.കെ.വി ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്​. വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ്​ സംഭവം. രാവിലെ സ്കൂളിൽ സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റ് ഫിസിക്കൽ സെലക്ഷൻ ക്യാമ്പിൽ പങ്കെടുത്ത ശേഷം കൂട്ടുകാരോടൊപ്പം എണ്ണയ്ക്കാട് മണ്ണാമുക്കത്ത് കടവിൽ കുളിക്കാൻ ഇറങ്ങിയതാണ്. കാൽവഴുതി ഒഴുക്കിൽപെട്ടതിനെ തുടർന്ന് കൂട്ടുകാരുടെ നിലവിളി കേട്ട പരിസരവാസികൾ വിദ്യാർഥിയെ മുങ്ങിയെടുത്ത് പരുമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്​: സുനിത. സഹോദരി: സൂര്യ. മൃതദേഹം ശനിയാഴ്ച ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചക്ക് രണ്ടിന്​ വീട്ടുവളപ്പിൽ സംസ്കരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.