മോഷ്​ടിച്ച സ്കൂട്ടറുമായി കടക്കാൻ ശ്രമിച്ച യുവാവ് മരിച്ചു

EKD manzur (31) ald മോഷ്​ടിച്ച സ്​കൂട്ടറുമായി കടക്കാൻ ശ്രമിച്ച യുവാവ് മരിച്ചു കരുമാല്ലൂർ: . ആലുവ തായിക്കാട്ടുകര മണപ്പാട്ടിപറമ്പിൽ എം.എൻ. മൻസൂറാണ് (31) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30നാണ് അപകടം. മാളികംപീടികയിൽ ബാങ്കിന് മുന്നിലിരുന്ന സ്കൂട്ടർ മോഷ്ടിച്ച് കോട്ടപ്പുറം ഭാഗത്തേക്ക് ഓടിച്ചുപോകുന്നതിനിടെ എതിരെ വന്ന പൊലീസ് ജീപ്പ് കണ്ട് ഭയന്ന യുവാവ് തിരിച്ച്​ ആലുവ ഭാഗത്തേക്ക് അമിതവേഗത്തിൽ പോകുന്നതിനിടെ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാർ എറണാകുളം മെഡിക്കൽ കോളജ്​ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. ശനിയാഴ്ച രാവിലെ പോസ്റ്റ് മോർട്ടത്തിനുശേഷം ഖബറടക്കം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.