ഇരുചക്ര വാഹനാപകടങ്ങളിൽ നാലുപേർക്ക് പരിക്ക് ആലുവ: വിവിധ സ്ഥലങ്ങളിലുണ്ടായ ഇരുചക്ര വാഹനാപകടങ്ങളിൽ നാലുപേർക്ക് പരിക്കേറ്റു. മഹിളാലയം കവലയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് തോട്ടുംമുഖം പാലക്കപ്പിള്ളിൽ അർച്ചന (35), ആലുവയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മൂക്കന്നൂർ കാരമറ്റം പ്രണവത്തിൽ ആര്യലക്ഷ്മി (32), മലയാറ്റൂരിൽ ബൈക്കിൽനിന്ന് വീണ് മരട് പഴയിരക്കൽ അനുരാഗ് (19), പുളിഞ്ചോടിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ശ്രീമൂലനഗരം മുല്ലപ്പിള്ളിൽ ഹനോഷ് (43) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.