ഡി.സി.സി ഓഫിസ്​ ആക്രമിക്കാൻ ശ്രമമെന്ന്​ പ്രസിഡന്‍റ്​, മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

കൊച്ചി: സംസ്ഥാനത്ത്​ നടന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായി എറണാകുളം ഡി.സി.സി ഓഫിസ്​ ആക്രമിക്കാൻ സി.പി.എം ശ്രമിച്ചതായി പ്രസിഡന്‍റ്​ മുഹമ്മദ്​ ഷിയാസ്​. തിങ്കളാഴ്ച രാത്രി ഡി.സി.സി മാർച്ച്​ നടത്തിയ ശേഷമാണ്​ ആക്രമണശ്രമം നടന്നത്​. ഓഫിസിന്​ മുന്നിലെ ഫ്ലക്സുകളും മറ്റും നശിപ്പിച്ചു. ഈസമയം പൊലീസ്​ കാഴ്ചക്കാരായി നിന്നെന്നും ഓഫിസ്​ സംരക്ഷിക്കാൻ ഇനി പൊലീസിന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു. സംഭവത്തിൽ പ്രതി​ഷേധിച്ച്​ ഡി.സി.സി നടത്തിയ പ്രകടനം മേനക ജങ്​ഷനിൽ സമാപിച്ചു. കേരളത്തിലെ ക്രമസമാധാന നില തകർക്കാൻ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഗൂഢശ്രമമാണെന്നും പൊലീസിന്റെ ഒത്താശയോടെ നടത്തുന്ന അക്രമങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കോൺഗ്രസിന് അറിയാമെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ്‌ വി.പി. സജീന്ദ്രൻ മാർച്ച്​ ഉദ്​ഘാടനം ചെയ്ത്​ പറഞ്ഞു. മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, നേതാക്കളായ ടോണി ചമ്മിണി, എം.ആർ. അഭിലാഷ്, ഐ.കെ. രാജു, ജോസഫ് ആന്റണി, പോളച്ചൻ മണിയങ്കോട്, പി.സി. മാർട്ടിൻ, എൻ.ആർ. ശ്രീകുമാർ, കെ.വി.പി. കൃഷ്ണകുമാർ, ബാബു പുത്തനങ്ങാടി, ഇക്ബാൽ വലിയവീട്ടിൽ, ടി.എച്ച്​. ജബ്ബാർ, സേവ്യർ തായങ്കരി, പി.വി. സജീന്ദ്രൻ, വി.കെ. മിനിമോൾ, മനു ജേക്കബ്, പി.എസ്. സുധീർ, അജിത് അമീർ ബാവ, ഭാഗ്യനാഥ്‌ എസ്. നായർ തുടങ്ങിയവർ സംസാരിച്ചു. മാർച്ചിൽ മുഖ്യമ​ന്ത്രിയുടെ കോലം കത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.