മാണിക്കമംഗലം എന്‍.എസ്.എസ് സ്‌കൂള്‍ കാലടി: ലോക രക്തദാന ദിനത്തില്‍ മാണിക്കമംഗലം എന്‍.എസ്.എസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ഭാരത് സ്‌കൗട്സ് ആന്‍ഡ് ഗൈഡ്‌സ് യൂനിറ്റ് . രക്തദാന മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഇവര്‍ക്ക് ഐ.എം.എയുടെ മികച്ച രക്തദാന യൂനിറ്റിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ചു. രക്തദാന മേഖലയില്‍ നടത്തിയ നേട്ടങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാന അവാര്‍ഡും ഐ.എം.എ മധ്യമേഖലയുടെ അവാര്‍ഡും ഇതിനു മുമ്പ് ലഭിച്ചിട്ടുണ്ട്. സ്‌കൗട്ട് ആൻഡ് ഗൈഡ് യൂനിറ്റ് ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ 15 രക്ത ദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. സ്കൂളിലെ 64 വളന്റിയേഴ്സ് അടങ്ങുന്ന സ്‌കൗട്ട് ഗൈഡ് യൂനിറ്റാണ് രക്തദാനത്തിന്റെ ഗൗരവത്തെക്കുറിച്ച് സമൂഹത്തെ ഉദ്ബോധിപ്പിച്ചത്. കോവിഡ് പ്രതിസന്ധിയിലും പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ചിത്രം: മാണിക്യമംഗലം എന്‍.എസ്.എസ് സ്‌കൂളിന് രക്തദാന ക്യാമ്പ് പുരസ്‌കാരം അന്‍വര്‍ സാദത്ത് എം.എല്‍.എ നല്‍കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.