ബുള്‍ഡോസര്‍ രാജിനെതിരെ പ്രതിഷേധം

പെരുമ്പാവൂര്‍: പ്രവാചകനെ അധിക്ഷേപിച്ച ബി.ജെ.പി നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട് ജനാധിപത്യ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരുടെ വീടുകളും സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത ഭരണകൂട ഭീകരതയിൽ പി.ഡി.പി നിയോജക മണ്ഡലം കമ്മിറ്റി ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രസിഡന്റ് ഹസന്‍ കണ്ടന്തറ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷാനവാസ് അറക്കപ്പടി, ഷെമീര്‍ കല്ലായി, കാസിം വെങ്ങോല, എന്‍.യു. മൈതീന്‍, അഷിഖ് കാസിം, കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 1 PDP Prethishedham പ്രവാചകനിന്ദ നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന്​ ആവശ്യപ്പെട്ട് പി.ഡി.പി പെരുമ്പാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.