വാഹനം പിടിച്ചെടുത്തു ആലപ്പുഴ: എം.ഡി.എം.എ കടത്തിയ ഇന്നോവ കാറുമായി ആറുപേർ പിടിയിൽ. മണ്ണഞ്ചേരി എട്ടുകണ്ടം കോളനി കണ്ണൻ (മാട്ട കണ്ണൻ -31), എറണാകുളം ചേരാനല്ലൂർ പീടിയേക്കൽ റോണി (30), വലിയവീട് മുഹമ്മദ് ഫൈസൽ (47), മണ്ണഞ്ചേരി ആഷ്ന മൻസിൽ ആഷിഖ് (30), മണ്ണഞ്ചേരി പൊന്നാട് ഫാസിയ മൻസിൽ അഫ്സൽ (32), മണ്ണഞ്ചേരി ചാക്കാലവെളി മുഹമ്മദ് സഫിദ് (സനൂജ് -35) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസിന്‍റെയും ജില്ല ആന്‍റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സിന്‍റെയും നേതൃത്വത്തിൽ പിടികൂടിയത്. 11 ഗ്രാം എം.ഡി.എം.എയാണ് ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ 04 എ.ആർ 0014 ഇന്നോവ കാറിൽനിന്ന് പിടികൂടിയത്. യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് അന്തർസംസ്ഥാനങ്ങളിൽനിന്ന് സിന്തറ്റിക് മയക്കുമരുന്നിനങ്ങളായ എം.ഡി.എം.എ, എൽ.എസ്.ഡി എന്നിവ എത്തുന്നതായി ജില്ല പൊലീസ് മേധാവി ജയദേവിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്‍റെ നേതൃത്വത്തിലുള്ള ആന്‍റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും ആലപ്പുഴ ഡിവൈ.എസ്.പി ജയരാജിന്റെ നേതൃത്വത്തിലുള്ള മണ്ണഞ്ചേരി ഐ.എസ്.എച്ച്.ഒ മോഹിത് ഉൾപ്പെട്ട പ്രത്യേക സംഘവും നടത്തിയ വാഹന പരിശോധനയിൽ മണ്ണഞ്ചേരി ഐ.ടി.സി കോളനിക്ക് സമീപം കുന്നിനകം ഭാഗത്തുനിന്നാണ് സംഘം പിടിയിലായത്. ചോദ്യം ചെയ്യിലിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിൽനിന്ന് വാങ്ങി നാട്ടിൽ വിൽപനക്ക് കൊണ്ടുവന്നതാണെന്നും ഗ്രാമിന് 2000 മുതൽ 5000 രൂപ വരെ നിരക്കിലാണ് വിൽപന നടത്തുന്നതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. ഇവർ മാസത്തിൽ രണ്ടു മൂന്നു തവണ മുന്തിയയിനം കാർ വാടകക്ക് എടുത്ത് എറണാകുളത്ത് പോയി 10, 20 ഗ്രാം വെച്ച് വാങ്ങി വിൽപന നടത്തി വരുകയായിരുന്നു. (പിടിയിലായ പ്രതികൾ: ഇടത്തുനിന്ന് മുഹമ്മദ് സഫീദ്, അഫ്സൽ, കണ്ണൻ, ആഷിഖ്, റോണി, ഫൈസൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.