പുതിയ ആല്‍ഫ സി.എന്‍.ജിയുമായി മഹീന്ദ്ര

കൊച്ചി: ജനപ്രിയ ആല്‍ഫ ബ്രാന്‍ഡിനെ അടിസ്ഥാനമാക്കി മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ഇലക്​ട്രിക് മൊബിലിറ്റി പുതിയ ആല്‍ഫ സി.എന്‍.ജി പാസഞ്ചര്‍, കാര്‍ഗോ വേരിയന്‍റുകള്‍ പുറത്തിറക്കി. കൂടാതെ, മറ്റ്​ ഡീസല്‍ മുച്ചക്ര വാഹനങ്ങളെ അപേക്ഷിച്ച് ആല്‍ഫ കാര്‍ഗോ, പാസഞ്ചര്‍ ഉടമക്ക്​ അഞ്ചുവര്‍ഷം കൊണ്ട് ഇന്ധനച്ചെലവില്‍ 4,00,000 രൂപ വരെ ലാഭിക്കാനാകും. പുതിയ ആല്‍ഫ സി.എന്‍.ജി കാര്‍ഗോ, പാസഞ്ചര്‍ വകഭേദങ്ങളില്‍ ഉപഭോക്താക്കളുടെ വ്യത്യസ്ത യാത്ര ആവശ്യങ്ങള്‍ക്കായി ഇലക്​ട്രിക്, ഡീസല്‍, സി.എൻ.ജി എന്നിവയുള്‍പ്പെടെ ഒന്നിലധികം ഓപ്ഷനുകള്‍ ലഭ്യമാക്കുന്നുണ്ട്​. രാജ്യത്തെ സി.എന്‍.ജി സ്റ്റേഷനുകളുടെ എണ്ണം വർധിച്ചു വരുന്നതിനാല്‍ ആല്‍ഫ കാര്‍ഗോ, പാസഞ്ചര്‍ മികച്ച തെരഞ്ഞെടുപ്പായിരിക്കുമെന്ന് മഹീന്ദ്ര ഇലക്​ട്രിക് മൊബിലിറ്റി ലിമിറ്റഡ് സി.ഇ.ഒ സുമന്‍ മിശ്ര പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.