മുനമ്പം ജനമൈത്രി പൊലീസ് ലഹരിവിരുദ്ധ വിളംബര റാലി സംഘടിപ്പിച്ചു

ചെറായി: അതിഭീകരമാംവിധം വ്യാപിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് വ്യാപാരത്തിനും ഉപയോഗത്തിനും എതിരെ പോരാടാനും മയക്കുമരുന്ന് വില്‍പന മാഫിയകളെ നിയമത്തി‍ൻെറ പിടിയില്‍ എത്തിക്കാനും പൊലീസിന്​ ജനകീയ പിന്തുണ അത്യാവശ്യമാണെന്ന് എസ്.പി കെ. ലാല്‍ജി. 'ലഹരി വിമുക്ത മുനമ്പം' ആശയം മുന്‍നിര്‍ത്തി പള്ളിപ്പുറം, കുഴുപ്പിള്ളി പഞ്ചായത്തുകളെ ലഹരിമുക്തമാക്കുക ലക്ഷ്യത്തോടെ ജനമൈത്രി പൊലീസ് സംഘടിപ്പിച്ച ലഹരിവിരുദ്ധ വിളംബര റാലി ഫ്ലാഗ്ഓഫ് ചെയ്യുകയായിരുന്നു ​അദ്ദേഹം. പള്ളത്താം കുളങ്ങരയില്‍നിന്ന്​ ആരംഭിച്ച റാലി ചെറായി ദേവസ്വം നടയില്‍ സമാപിച്ചു. സ്റ്റേഷന്‍ പരിധിയില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന നാലു കേന്ദ്രങ്ങളില്‍ ചെണ്ടകൊട്ടി ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. മുനമ്പം ഡിവൈ.എസ്.പി ടി.ആര്‍. രാജേഷ് പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു. കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്‍റ്​ നിബിന്‍, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ്​ രമണി അജയന്‍, മുനമ്പം സി.ഐ എ.എ. യോശുദാസ്, എസ്.ബി.ഐ ചെറായി ശാഖ മാനേജര്‍ വിനോദ് വാസു, മുനമ്പം എസ്.ഐ കെ.എസ്. ശ്യാംകുമാര്‍, കെ.കെ. അബ്ദുൽ റഹ്മാന്‍, റെസിഡന്‍റ്​സ്​ അസോസിയേഷന്‍ അംഗങ്ങള്‍, സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റുകള്‍, ജനപ്രതിനിധികള്‍, സന്നദ്ധസംഘടനാംഗങ്ങള്‍ എന്നിവര്‍ റാലിയിൽ പ​ങ്കെടുത്തു. flagoff മുനമ്പം ജനമൈത്രി പൊലീസ് സംഘടിപ്പിച്ച ലഹരിവിരുദ്ധ വിളംബര റാലി ജില്ല പൊലീസ് അഡീഷനല്‍ എസ്.പി കെ. ലാല്‍ജി ഫ്ലാഗ്ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.