സ്റ്റുഡന്‍റ് പൊലീസ് ക്യാമ്പ്

പള്ളുരുത്തി: എസ്.ഡി.പി.വൈ ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ത്രിദിന സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് സമ്മർ ക്യാമ്പ് ആരംഭിച്ചു. മട്ടാഞ്ചേരി അസി.പൊലീസ് കമീഷണർ സി.ജി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ഉഷ പ്രഭു അധ്യക്ഷത വഹിച്ചു. ധർമപരിപാലനയോഗം പ്രസിഡന്റ് സി.ജി. പ്രതാപൻ, അസി. നോഡൽ ഓഫിസർ ഡാർലി, പി.പി. ജസ്റ്റിൻ, സെബാസ്റ്റ്യൻ പി.ചാക്കോ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക സീമ സ്വാഗതവും സി.പി.ഒ കെ.വി. ഷിനി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.