ചെങ്ങമനാട് പഞ്ചായത്തിലെ 12-ാം വാർഡിലെ കുണ്ടൂർ തോടുമായി ചേർന്നുള്ള പെരിയാറിന്റെ കൈവഴിയായ തുമ്പാത്തോട്.
ദേശം: പെരിയാറിന്റെ കൈവഴി ഒഴുകുന്ന ചെങ്ങമനാട് പഞ്ചായത്തിലെ 12-ാം വാർഡിലെ തുമ്പാത്തോടിന്റെ ഭാഗമായ കുണ്ടൂർ തോട് കെട്ടി സംരക്ഷിക്കുന്നതിന് സംസ്ഥാന ഇറിഗേഷൻ വകുപ്പിൽ നിന്ന് 20 ലക്ഷം അനുവദിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.
പെരിയാറിന്റെ പ്രധാന കൈവഴിത്തോട് കാടുമൂടുകയും ഒഴുക്ക് നിലച്ച് വെള്ളം കെട്ടി കുണ്ടൂർ അടക്കമുള്ള അനുബന്ധ തോടുകളുടെ വശങ്ങൾ വ്യാപകമായി ഇടിയുന്ന അവസ്ഥയാണ്. തൂമ്പാത്തോടിൽ നിന്ന് മേഖലയിലെ നിരവധി ഇറിഗേഷൻ പദ്ധതി വഴി ജലസേചന സംവിധാനമുള്ളതാണ്. കുണ്ടൂർ തോടിന്റെ വശങ്ങൾ ഇടിഞ്ഞതോടെ ഹെക്ടർ കണക്കിന് കൃഷിയിടങ്ങളിൽ വെള്ളം കയറുകയും വ്യാപക കൃഷിനാശം സംഭവിക്കുകയും ചെയ്തിരുന്നു. കൃഷിനാശം സംഭവിച്ച സ്ഥലങ്ങളും കുണ്ടൂർ തോടിന്റെ അവസ്ഥയും നേരിട്ട് കണ്ട എം.എൽ.എ, പ്രശ്നം സംബന്ധിച്ച് മന്ത്രിക്ക് കത്ത് നൽകി. ഇതേത്തുടർന്നാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഭരണാനുമതി, സാങ്കേതികാനുമതി എന്നിവ അടിയന്തിരമായി ലഭ്യമാക്കി ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.