പൊലീസ് ഉദ്യോഗസ്ഥരായ ദിലീപ്
കുമാർ, ഹാരിസ് മൊയ്തീൻ, അജയ്
മരട്: കുണ്ടന്നൂർ-തേവര പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവതിയെ സമയോചിത ഇടപെടൽ മൂലം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് കൊച്ചി സിറ്റി പോലീസും വർക്ക്ഷോപ്പ് ജീവനക്കാരും. പാലക്കാട് കൊപ്പം സ്വദേശിനിയായ വൈറ്റിലയിൽ താമസിക്കുന്ന യുവതിയാണ് കായലിൽ ചാടിയത്.
വർക്ക് ഷോപ്പ് ജീവനക്കാരായ ജോളി, ജിജോ
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കുണ്ടന്നൂർ പാലത്തിന് സമീപം ഡ്യൂട്ടി ചെയ്തുവരികയായിരുന്ന എസ് ഐ ദിലീപ് കുമാർ, എസ്.സി.പി.ഒ കെ. പി. അജയ്, ഡ്രൈവർ എ.എസ്.ഐ ഹാരിസ് മൊയ്തീൻ എന്നിവർ പാലത്തിന്റെ മുകളിൽ നിന്നും വലിയ ശബ്ദത്തിൽ എന്തോ താഴെ വീഴുന്നത് കേട്ടത്. നോക്കിയപ്പോൾ ചുവന്ന സാരി ധരിച്ച ഒരു സ്ത്രീ വെള്ളത്തിൽ ചാടിയതാണെന്ന് കണ്ടു. കെ.പി. അജയ്, എസ്.ഐ ദിലീപ് എന്നിവർ ചേർന്ന് സമീപത്തുണ്ടായിരുന്ന ഒരു വള്ളത്തിൽ കയറി തുഴഞ്ഞ് മുങ്ങിത്താഴ്ന്ന് കൊണ്ടിരുന്ന യുവതിക്ക് സമീപം എത്തിയെങ്കിലും വള്ളത്തിൽ കയറ്റാൻ സാധിച്ചില്ല. കുണ്ടന്നൂർ പാലത്തിന് സമീപം പൊളിച്ച എച്ച്.ടു.ഒ ഫ്ലാറ്റിന് എതിർ വശത്ത് മാത ലീഫ് വർക്ക്സിലെ ജീവനക്കാരായ മരട് സ്വദേശി ജോളിയും പനങ്ങാട് സ്വദേശി ജിജോയും ഇത് കണ്ട് കായലിലേക്ക് ചാടുകയായിരുന്നു. കായലിൽ യുവതിയെ പൊക്കിപിടിച്ച് വള്ളത്തിൽ പൊലീസും ചേർന്നാണ് കരക്ക് എത്തിച്ചത്.
ഇതേ സമയം കായലിൽ ടൂറിസ്റ്റുകളുമായി പോകുന്ന ബോട്ടും യുവതിയെ രക്ഷിക്കാൻ ശ്രമിച്ചു. കരയ്ക്ക് കയറ്റിയ ശേഷം യുവതിക്ക് പൊലീസ് ഉദ്യോഗസ്ഥർ സി.പി.ആർ നൽകുകയും ഉടൻ തന്നെ പൊലീസ് ജീപ്പിൽ മരടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഹൈവേ പൊലീസ് പാലത്തിനടിയിൽ ഭക്ഷണം കഴിക്കാനായി എത്തിയതായിരുന്നു. യുവതിയുടെ ജീവൻ തിരികെ കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ജോളിയും ജിജോയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.