വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ വീ​ണ ച​ന്ദ്ര​മ​തി​യെ പൊ​ലീ​സ് ക​ര​ക്കെ​ത്തി​ച്ച​പ്പോ​ൾ

വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ വീ​ണ വ​യോ​ധി​ക​യെ പൊ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി

ക​രു​മാ​ല്ലൂ​ര്‍: അ​ബ​ദ്ധ​ത്തി​ല്‍ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ വീ​ണ വ​യോ​ധി​ക​ക്ക് തു​ണ​യാ​യി പൊ​ലീ​സ്. ക​രു​മാ​ല്ലൂ​ര്‍ പു​തു​ക്കാ​ട് മാ​മ്പി​ള്ളി​പ്പ​റ​മ്പി​ല്‍ ച​ന്ദ്ര​മ​തി (85)യാ​ണ് കി​ണ​റ്റി​ല്‍ വീ​ണ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കാ​യി​രു​ന്നു സം​ഭ​വം.

അ​ൽ​പം ഓ​ര്‍മ​ക്കു​റ​വു​ള്ള ച​ന്ദ്ര​മ​തി ഉ​റ​ക്ക​മു​ണ​ര്‍ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങി​പ്പോ​ഴാ​ണ് അ​ബ​ദ്ധ​ത്തി​ല്‍ 30 അ​ടി​യോ​ളം ആ​ഴ​മു​ള്ള കി​ണ​റി​ലേ​ക്ക് വീ​ണ​ത്. ശ​ബ്ദം​കേ​ട്ട് വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന മ​ക​ൻ രാ​ജീ​വെ​ത്തി​യ​പ്പോ​ൾ കി​ണ​റ്റി​ൽ മോ​ട്ടോ​റി​ന്റെ ഹോ​സി​ൽ പി​ടി​ച്ച് അ​മ്മ കി​ട​ക്കു​ന്ന​ത് ക​ണ്ടു. ഉ​ട​ന്‍ ഫ​യ​ര്‍ഫോ​ഴ്‌​സി​ലും പൊ​ലീ​സ് ക​ണ്‍ട്രോ​ള്‍ റൂ​മി​ലും വി​വ​ര​മ​റി​യി​ച്ചു. ആ​ലു​വ വെ​സ്റ്റ് പൊ​ലീ​സ് നി​മി​ഷ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ സ്ഥ​ല​ത്തെ​ത്തി കി​ണ​റ്റി​ലി​റ​ങ്ങി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ ഗു​രു​ത​ര പ​രി​ക്കി​ല്ല. ആ​ലു​വ ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍കി.

Tags:    
News Summary - Police rescue elderly woman who fell into backyard well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.